പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/01/2022 )

  വനിതാമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കെപ്കോയും സംയുക്തമായി നടത്തുന്ന വനിതാമിത്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 1000 വനിതകള്‍ക്ക് ഒരാള്‍ക്ക് പത്തു കോഴിക്കുഞ്ഞുങ്ങളേയും മൂന്നു കിലോ തീറ്റയും, മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണ് വനിതാ മിത്രം.ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, കെപ്കോ ചെയര്‍മാന്‍ പി കെ മൂര്‍ത്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ല : അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. റാന്നി മണ്ഡലത്തിലെ വികസന പദ്ധതികളുടെ…

Read More