റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ താല്‍ക്കാലിക നിയമനം കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍. 0484-2422275. സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. മേല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സാധുവായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. അപേക്ഷകരായ വിദ്യാര്‍ഥികളുടെ…
Read More