പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 28/07/2023)

വഴിയോര കച്ചവടക്കാര്‍ക്കായി പിഎം സ്വനിധി വായ്പാമേള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട റീജിയണല്‍ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വഴിയോര കച്ചവടക്കാര്‍ക്കായുള്ള  പിഎം സ്വനിധി വായ്പാമേള ജൂലൈ 29ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടത്തും. അര്‍ഹരായ കച്ചവടക്കാര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡില്‍ ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി സ്ഥലത്ത് എത്തിച്ചേരണം.   കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം (29) സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ (ജൂലൈ 29) ഉച്ചയ്ക്ക് 2.30ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം…

Read More