സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തിനകത്ത് സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്ന ഒ.ബി.സി./ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും,www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – എറണാകുളം മേഖലാ ഓഫീസ് – 0484 2983130. വയോജനസംരക്ഷണ നിയമം 2007 ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റെനന്‍സ് ട്രൈബൂണല്‍ തിരുവല്ലയുടേയും ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും നിയമം 2007 ദ്വിദ്വിന ബോധവത്ക്കരണ പരിപാടി നടന്നു. പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡില്‍ നടത്തിയ…
Read More