ഭിന്നശേഷി വിഭാഗക്കാരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കും: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഭിന്നശേഷി സെന്‍സസ് അപ്‌ഡേഷന്‍, യുഡിഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ ഭിന്നശേഷിക്കാര്‍ക്കും കഴിവതും വേഗം യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ കാര്‍ഡുകള്‍ പൂര്‍ത്തികരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം…
Read More