പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/01/2023)

ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള ആഘോഷമാകും സംഘടിപ്പിക്കുകയെന്ന് എഡിഎം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി നിരോധിച്ചിട്ടുള്ളതിനാല്‍ ആഹാര സാധനങ്ങളും പാനീയങ്ങളും പ്ലാസ്റ്റിക്ക് രഹിതമായിക്കുവാന്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും പരിശീലന ദിവസങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.   പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനായിരിക്കും സെറിമോണിയല്‍ പരേഡിന്റെ ചുമതല. ജനുവരി 21നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനല്‍ പരേഡ് റിഹേഴ്സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പോലീസ് സേനയില്‍…

Read More