പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/12/2022)

അടൂരില്‍ ഇരട്ടപ്പാലം ഡിസംബര്‍ 14 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും അടൂര്‍ നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിര്‍മിച്ച ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 14 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.   അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അടൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഇരട്ടപ്പാലത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. അടൂര്‍ ടൗണിലെ വലിയ തോടിനു കുറുകെ രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ 11.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെയും നിര്‍മാണം 2018 നവംബറിലാണ് ആരംഭിച്ചത്.…

Read More