പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/02/2024 )

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് നടത്തി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ച് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പുതിയ ഒരു കേസ് പരിഗണിച്ചു. മൂന്ന് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. രണ്ട് പരാതിക്കാരും കക്ഷികളും ഹാജരായില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ പങ്കെടുത്തു. വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം  (14) ഏറത്ത് ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം  (14) രാവിലെ 10ന് കിളിവയലില്‍ പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അധ്യക്ഷത വഹിക്കും. 4) പരിശീലനം സംഘടിപ്പിച്ചു റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ശബരിമല ഇടത്താവളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. മൂന്നു ദിവസത്തേക്കാണ് പഞ്ചായത്ത്…

Read More