വികസനവും ക്ഷേമവും മുഖമുദ്രയാക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതി മൂന്നാം വര്ഷത്തിലേക്ക് മൂന്നാം വര്ഷത്തിലേക്ക് കടന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി സമഗ്രമായ ജനോപകാരപ്രദമായ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് പറഞ്ഞു. സാന്ത്വനരംഗം മുതല് കാര്ഷികരംഗം വരെ നീളുന്ന പ്രവര്ത്തനങ്ങള്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വികസന പ്രവര്ത്തനങ്ങള്ക്കൊപ്പം സമ്പൂര്ണ ശുചിത്വത്തിനും സാന്ത്വന പരിചരണത്തിനും പ്ലാസ്റ്റിക് സംസ്കരണത്തിനും തൊഴില് പരിശീലനത്തിനും പ്രത്യേക പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും പദ്ധതികളുടെ ഗുണഭോക്താക്കളാക്കുന്നതിനുമാണ് ഭരണസമിതി ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിജീവന പദ്ധതി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്ക്കുവേണ്ടി ആവിഷ്കരിച്ച അതിജീവന പദ്ധതിയില് ഉള്പ്പെടുത്തി സൗജന്യ മരുന്നു വിതരണത്തിന്റെ ഉദ്ഘാടനം ജനുവരി 21ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. ഹൃദയം, കരള്, കിഡ്നി എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചവര്ക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള മരുന്ന് എല്ലാ മാസവും സൗജന്യമായി…
Read More