സ്മാം പദ്ധതി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പാടത്ത് മരുന്ന്തളി പ്രദര്‍ശന ഉദ്ഘാടനം വളളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കൃഷി ഓഫീസര്‍ ഡി.ഷീല പദ്ധതി വിശദീകരണം നടത്തി. ഡ്രോണിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള വിശദീകരണം കൃഷി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. ജയപ്രകാശ് നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജി.സുഭാഷ്, എന്‍.ഗീതാകുമാരി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിസിനസ് ഇന്‍ഷ്യേഷന്‍ പരിപാടി പുതിയ സംരംഭം തുടങ്ങുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരിയിലെ…
Read More