കുള്ളാര്‍ ഡാം ഫെബ്രുവരി 12 തുറക്കും ശബരിമല കുംഭമാസ പൂജയുടെ ഭാഗമായി പമ്പയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് (ഫെബ്രുവരി 12) മുതല്‍ 17 വരെ കുള്ളാര്‍ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി (ഡാം സേഫ്ടി ഡിവിഷന്‍) എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ് പ്രേംകൃഷ്ണന്‍ അനുമതി നല്‍കി. ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 20,000 ഘനമീറ്റര്‍ ജലം തുറന്നു വിടും. പമ്പാ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാം. സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണ ശില്‍പശാല സംഘടിപ്പിച്ചു സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ജില്ലാ അഡിഷണല്‍ മജിസ്ട്രേറ്റ് ബി ജ്യോതി ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടം, സെബര്‍സെല്‍, സംസ്ഥാന ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല…
Read More