പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/10/2023)

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം; കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.പത്തനംതിട്ട നഗരത്തില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച പലയിടങ്ങളിലും കച്ചവടക്കാര്‍ കയ്യേറ്റം നടത്തിയത് ഒഴിപ്പിക്കണം.   മുളക്കുഴ-മഞ്ഞനിക്കര പാതയിലെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി പുനരാരംഭിക്കണം.  ടൗണിലെ അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കണം.   പത്തനംതിട്ട ടൗണിലെ ചില ഹോട്ടലുകളില്‍ രാവിലെ പഴയ പലഹാരങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ടൗണില്‍ അംഗീകൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോ റിക്ഷാ സ്റ്റാന്‍ഡുകള്‍ മാറ്റണം.   കോഴഞ്ചേരി പഞ്ചായത്തിലെ  ജലജീവന്‍ മിഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണം.  …

Read More