ക്വട്ടേഷന്‍ മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 ന്റെ ഭാഗമായി ഗ്രീന്‍ ഗാര്‍ഡ്‌സിന് താമസിക്കുന്നതിനായി പമ്പയില്‍ ചുറ്റുമറയും ടെന്റും കിടക്കകളും ഫാനുകളും താത്ക്കാലികമായി തയാറാക്കി 2023 ജനുവരി 20 വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ഡിസംബര്‍ ഒന്‍പതിന് പകല്‍ മൂന്നിന് മുന്‍പായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാംനില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8129557741, 0468 2322014. ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ അല്ലെങ്കില്‍ പ്രവര്‍ത്തനകാര്യക്ഷമത നേടുവാന്‍ കഴിയാത്ത സംരംഭകര്‍ക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കീഡ്), ഏഴ് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറു മുതല്‍…
Read More