പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 04/08/2023)

ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിന്നും  വിവിധയിനം വായ്പകള്‍ എടുത്ത്  കുടിശികയാകുകയും റവന്യൂ റിക്കവറി നടപടി നേരിടുകയും  ചെയ്ത ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പലിശയിളവോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം. ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന ഗുണഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന പലിശയിളവിന് പുറമേ നാല് ശതമാനം റവന്യൂ കളക്ഷന്‍ ചാര്‍ജ് ഇളവും ലഭിക്കും. അടൂര്‍ താലൂക്ക് കാര്യാലയത്തില്‍ ആഗസ്റ്റ് 18 ന് രാവിലെ 11 ന് റവന്യൂ റിക്കവറി അദാലത്ത് നടത്തും. ഫോണ്‍ : 04734 253381, 9400068503, 9847035868. അക്ഷയ സെന്ററുകളില്‍ മിന്നല്‍ പരിശോധന അക്ഷയ സെന്ററുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിലേക്കായി വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഇ-സേവ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍…

Read More