റേഷന്‍ സാധനങ്ങള്‍ നല്‍കിയില്ല; റേഷന്‍ കടയുടെ അംഗീകാരം റദ്ദു ചെയ്തു അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നല്‍കാത്ത റേഷന്‍ കടക്കെതിരെ നടപടി എടുത്തു. ഓമല്ലൂര്‍ പഞ്ചായത്തിലെ 1312215-ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരമാണ് താല്‍ക്കാലികമായി റദ്ദ് ചെയ്തത്. ഈ പ്രദേശത്തുളള മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സോഷ്യല്‍ ഓഡിറ്റില്‍ ഓമല്ലൂര്‍ പ്രദേശത്ത് നെടുംപെട്ടി ഭാഗത്തുളള കോളനിയിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കുന്നില്ലായെന്ന് കണ്ടെത്തി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍, ജില്ലയുടെ ചുമതലയുളള ഭക്ഷ്യകമ്മീഷന് മെമ്പര്‍ എന്നിവരെ ഇക്കാര്യം അറിയിച്ചു. അന്വേഷണം നടത്തി ഉചിതമായ നടപടി കൈകൊളളാന്‍ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് കുമാര്‍, സുമന് എന്നിവര്‍ നെടുംപെട്ടി…
Read More