അട്ടത്തോട് കോളനിക്കും അടിച്ചിപ്പുഴ കോളനിക്കും ഒരു കോടി രൂപ വീതം അനുവദിച്ചു അട്ടത്തോട് കോളനിയുടെയും അടിച്ചിപ്പുഴ കോളനിയുടെയും സമഗ്ര വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു. പട്ടിക വര്ഗ വിഭാഗങ്ങള് താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി സംസ്ഥാന പട്ടിക വര്ഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്ക്കര് സെറ്റില്മെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ഇരു സ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന ഊര് കൂട്ടങ്ങള് വിളിച്ച് ചേര്ത്ത് നിര്വഹണം സംബന്ധിച്ച വിശദമായ പദ്ധതി രേഖ തയാറാക്കും. സംസ്ഥാന നിര്മിതി കേന്ദ്രത്തിനാണ് പദ്ധതി നിര്വഹണ ചുമതല. പട്ടിക ജാതി വികസന വകുപ്പ് അംബേദ്കര് ഗ്രാമം പദ്ധതിയില് ഉള്പ്പെടുത്തി അട്ടത്തോട് കോളനിക്കും കോട്ടാങ്ങല് മലമ്പാറ കോളനിക്കും ഒരു കോടി രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. ഓരോ കോടി രൂപ ചിലവഴിച്ചുള്ള രണ്ട്…
Read More