പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 31/01/2024 )

ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘സമഭാവന 2024’ നടത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കായിക-കലാമേള ‘സമഭാവന 2024’ തട്ടയില്‍ ഗവ. എല്‍ പി എസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.   പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരവും കായികപരവുമായുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനാണ് കലാമേളകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു . 50 കുട്ടികള്‍ വിവിധ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു.   ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി.വിദ്യാധര പണിക്കര്‍, എന്‍.കെ.ശ്രീകുമാര്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രജി പ്രദീപ്, അംഗന്‍വാടി വര്‍ക്കര്‍മാര്‍, എന്‍.ആര്‍.ഇ.ജി.എസ്. ഓവര്‍സിയര്‍ അഖില്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു. പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…

Read More