പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 29/02/2024 )

വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരുവര്‍ഷം) താത്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.   പങ്കെടുക്കുവാന്‍ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മാര്‍ച്ച് ആറിന് രാവിലെ 10 മുതല്‍ നാലു വരെ കൊല്ലം പോളയത്തോട് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല) റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.പ്രതിമാസം 57525 രൂപയാണ് ശമ്പളം. ഫോണ്‍: 0474-2742341   ഗതാഗത നിയന്ത്രണം ആറന്മുള കുഴിക്കാല ഗണപതി ടെമ്പിള്‍ റോഡില്‍ ടാറിംഗ് ഇന്നു (1) മുതല്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ചുവരെ ഈ റോഡില്‍…

Read More