പെണ്‍കുട്ടികളുടെ എന്‍ട്രി ഹോം ഉദ്ഘാടനം (27) സംസ്ഥാന വനിത ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം (27) രാവിലെ 9ന് കോന്നി ടി.വി.എം ആശുപത്രി അങ്കണത്തില്‍ ആരോഗ്യ,വനിതാ,ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് എന്‍ട്രി ഹോം ആരംഭിക്കുന്നത്. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക പദ്ധതി വിശദീകരണം നടത്തും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, സി.ഡബ്ലു.സി ചെയര്‍മാന്‍ അഡ്വ. രാജീവ്, പി.ആര്‍.പി.സി. ചെയര്‍മാന്‍ കെ.പി ഉദയഭാനു, നിര്‍ഭയ സെല്‍…
Read More