പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/04/2023)

  വനസൗഹൃദസദസ് ഏപ്രില്‍ 23 ന് ചിറ്റാറില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുക്കും വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഏപ്രില്‍ 23 ന് രാവിലെ 10ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വനസൗഹൃദ ചര്‍ച്ച സംഘടിപ്പിക്കും. ഇതിനൊപ്പം നിവേദനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പഞ്ചായത്ത് തലത്തിലുള്ള വനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11ന് പത്തനംതിട്ട ജില്ലയിലെ വനസൗഹൃദ…

Read More