സ്റ്റേജ് കാര്യേജുകളില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കണം ജില്ലയിലെ എല്ലാ സ്റ്റേജ് കാര്യേജുകളിലും ഫെബ്രുവരി 28 ന് മുന്‍പായി നിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന് ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലും ഫെബ്രുവരി 28 ന് മുന്‍പായി വാഹനത്തിന്റെ മുന്‍വശം, ഉള്‍വശം, പിന്‍വശം കാണത്തക്ക രീതിയില്‍ ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡപകട അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ക്യാമറകള്‍ ഘടിപ്പിക്കുന്നതിന് ചെലവാകുന്ന തുകയുടെ അസല്‍ ബില്ല് സര്‍ക്കിള്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന പക്ഷം 5000 രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷ ക്യാമറകളുടെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലും പരിശോധന നടത്തുമെന്നും ആര്‍ടിഒ അറിയിച്ചു. ക്വട്ടേഷന്‍ വിനോദസഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ള…
Read More