പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 15/11/2023)

നവകേരള സദസ് അവലോകന യോഗം ചേര്‍ന്നു നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതി അവലോകന യോഗം നടന്നു. ജില്ലാ കളക്ടര്‍ എ ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ നവകേരള സദസിന്റെ ജില്ലാതല മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറായി ജില്ലാ സപ്ലൈ ഓഫീസര്‍ എം അനിലിനെ നിയോഗിച്ചു. പഞ്ചായത്തുതല സംഘാടകസമിതിരൂപീകരണം, ബൂത്തുതല പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, കലാസാംസ്‌കാരിക പരിപാടികള്‍, വിഐപികളുടെ താമസം, ഭക്ഷണം മുതലായ ക്രമീകരണങ്ങള്‍ സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി രാധകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ഡെപ്യൂട്ടികളക്ടര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇ-ലേലം പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള രണ്ട് ലോട്ടുകളിലായുളള വിവിധ തരത്തിലുളള അഞ്ച് വാഹനങ്ങള്‍ വെബ്‌സൈറ്റ് മുഖേന 23 ന് രാവിലെ…

Read More