അവലോകനയോഗം ( ഡിസംബര്‍ 14) ശബരമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ചു ഭക്തജനതിരക്ക് ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ( ഡിസംബര്‍ 14) രാവിലെ 10.15 നു കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മനുഷ്യഭൂപടം നിര്‍മ്മിച്ചു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഡിസംബര്‍ 17 നു അടൂരില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നിര്‍മിച്ച മനുഷ്യഭൂപടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭൂപടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നിരന്നുനിന്നാണു മനുഷ്യഭൂപടം നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ് രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ്പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി…
Read More