പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 04/12/2023)

  ഗതാഗതനിയന്ത്രണം ചിറ്റാര്‍- പുലയന്‍പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍  ( ഡിസംബര്‍  5 ) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. വയ്യാറ്റുപുഴക്കു യാത്ര ചെയ്യുന്നവര്‍ ചിറ്റാര്‍ മാര്‍ക്കറ്റ് റോഡിലൂടെ ഈട്ടിച്ചുവട് വഴി പോകണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതനിയന്ത്രണം കടയാര്‍- പുത്തന്‍ ശബരിമല പുത്തേഴം റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കടയാര്‍ ജംഗ്ഷന്‍ മുതല്‍ പുത്തേഴം വരെയുള്ള റോഡിലെ ഗതാഗതം ഡിസംബര്‍ ആറുവരെ താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതനിയന്ത്രണം ഐത്തല -അറുവച്ചംകുഴി റോഡില്‍ ഇടകടത്തി ഭാഗത്തു സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കുറുമ്പന്‍മൂഴി മുതല്‍ അരയാഞ്ഞിലിമണ്‍ വരെയുളള ഭാഗത്തെ ഗതാഗതം ഇന്നു മുതല്‍ (5) താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

Read More