ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ജോലി നല്‍കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ആറുമാസത്തിനകം ജോലി നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും വിജ്ഞാന സദസും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യോഗ്യതയ്ക്കും, അഭിരുചിക്കും, വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റാന്നി നോളജ് വില്ലേജുമായി ബസപ്പെട്ടുള്ള സ്‌കില്‍ ഹബ്ബ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി. പഞ്ചായത്തുകളില്‍ നോളജ് സെന്റര്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തി നല്‍കണം. ജനപ്രതിനിധികള്‍ ജോബ് സെന്ററുകളുടെ അംബാസിഡര്‍മാരാകണം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷന്‍ തൊഴില്‍ദാതാക്കള്‍ക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താന്‍ ജോബ് സ്റ്റേഷനിലൂടെ സാധിക്കും…
Read More