പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 17/12/2022 )

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കേരള മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ലൈഫ്സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനു ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട്-673 005 എന്ന വിലാസത്തില്‍ അയച്ചുതരണം. ലൈഫ്സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍നമ്പറും മൊബൈല്‍നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കുകയുള്ളുവെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2 966 577, 9188 230 577. മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ…

Read More