പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 06/12/2022)

പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് ചര്‍ച്ച ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് മധ്യസ്ഥത, ചര്‍ച്ച ഇന്ന്(7) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍ ക്ലാസ് നയിക്കും. ഗതാഗത നിയന്ത്രണം കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഡിസംബര്‍ എട്ടു മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ-കളീയ്ക്കപ്പടി -പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക്  വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി- മാര്‍ക്കറ്റ് ജംഗ്ഷന്‍ – മൈലപ്ര വഴിയും തിരിഞ്ഞു പോകണം. ബോധവല്‍ക്കരണ പരിപാടി വനിത ശിശുവികസന വകുപ്പിന്റെ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളെ…

Read More