പത്തനംതിട്ട ജില്ല ;പ്രധാന വാര്‍ത്തകള്‍ ( 14/12/2024 )

അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ  കലക്ടര്‍ യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന്  പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍  എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്.  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒ മാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ. 111…

Read More