പത്തനംതിട്ട ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് 10002 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികള്‍: മന്ത്രി കെ രാജന്‍ :പത്തനംതിട്ട ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് 10002 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം തിരുവല്ല വി ജി എം ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. എല്ലാവര്‍ക്കും ഭൂമി നല്‍കാനായി ആരംഭിച്ച പട്ടയമിഷന്‍ സംസ്ഥാന ചരിത്രത്തിലെ നവാനുഭവമാണ്. നാലര വര്‍ഷ കാലയളവിനുള്ളില്‍ 233947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 413000 പട്ടയം വിതരണം ചെയ്തു. അതിദരിദ്ര്യരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. 2031 ല്‍ തര്‍ക്ക രഹിത ഭൂമിയുള്ള കേരളത്തെ സൃഷ്ടിക്കും. ലോകത്തിനു മാതൃകയാണ് ഡിജിറ്റല്‍ സര്‍വേ. ആദ്യഘട്ടത്തില്‍ 532 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 27…

Read More