ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് വകുപ്പിന്റെ പോര്‍ട്ടലായ www.sjd.kerala.gov.in മുഖേനെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സുനീതി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍ :0468 2325168.അക്രഡിറ്റേഷന്‍ പുതുക്കല്‍ – അപേക്ഷ ക്ഷണിച്ചു 2024-ലെ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവലിന് ഡിസംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. www.iiitmk.ac.in/iprd/login.php എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഐ ആന്‍ഡ് പി ആര്‍ ഡി. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവല്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് അക്രഡിറ്റേഷന്‍ പുതുക്കാം. ഓണ്‍ലൈനില്‍ റിന്യൂവല്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ ഒപ്പും സീലും പതിപ്പിച്ച് ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും…
Read More