പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 20/07/2023)

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22ന് ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. അബാന്‍ മേല്‍പ്പാലം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കിഫ്ബിയുടെ ഉന്നത വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. ചീഫ് പ്രോജക്റ്റ് എക്സാമിനറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തി. പദ്ധതിയുടെ നിര്‍മ്മാണ ഗുണനിലവാരവും അനുബന്ധ രേഖകളും സംഘം വിലയിരുത്തി. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഡിസംബര്‍ മാസത്തോടു കൂടി പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി.  സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപെടുത്തുന്നതിന് പ്രത്യേക മീറ്റിംഗ് വിളിച്ച് ചേര്‍ക്കണമെന്ന് റവന്യു വകുപ്പ്…

Read More