പത്തനംതിട്ട ജില്ലാ കേരളോത്സവം: പറക്കോട് ബ്ലോക്കിന് ഓവറോള്‍ കിരീടം

  konnivartha.com : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തില്‍ പറക്കോട് ബ്ലോക്ക് ഓവറോള്‍ കിരീടം നേടി. കലാതിലകം – സുനു സാബു (പന്തളം ബ്ലോക്ക്), കലാപ്രതിഭ-തോമസ് ചാക്കോ (റാന്നി ബ്ലോക്ക്), കായിക പ്രതിഭ- വി.പി. മനു( പറക്കോട്), പി.ബിജോയ് (അടൂര്‍ നഗരസഭ) എന്നിവര്‍ പങ്കിട്ടു. കായിക പ്രതിഭ (വനിത) ശോഭാ ഡാനിയേല്‍ (കോയിപ്രം ബ്ലോക്ക്), സീനിയര്‍ ഗേള്‍സ് -അഞ്ജലീന, ടോമി (കോയിപ്രം ബ്ലോക്ക്), എസ്.സൗമ്യ (കോന്നി ബ്ലോക്ക്), സീനിയര്‍ ബോയ്‌സ് – അലന്‍ പി.ചാക്കോ. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമീണ യുവതി, യുവാക്കളുടെ വിവിധ തലത്തിലുള്ള കഴിവുകള്‍ തെളിയിക്കാനുള്ള വേദിയായി കേരളോത്സവം മാറിയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. ജില്ലാ കേരളോത്സവത്തിന്റെ സമാപന…

Read More