ഓണത്തോടനുബന്ധിച്ച് സ്‌ക്വാഡുകളുടെ പരിശോധന സുശക്തമാക്കണം : മന്ത്രി വീണാ ജോര്‍ജ് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭക്ഷ്യ സുരക്ഷ, എക്സൈസ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ കൃതതയോടെ പരിശോധന നടത്തണമെന്നും ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് വരെ ഒ.പിയും ഡോക്ടര്‍മാരുടെ സേവനവും ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം. കോഴഞ്ചേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അടുത്ത ജനുവരി 15 ന് മുന്‍പ് പൂര്‍ത്തിയാക്കണം. മഞ്ഞനിക്കര- ഇലവുംതിട്ട- മുളക്കുഴ റോഡില്‍ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക അനുമതി ലഭ്യമാക്കണം. അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡ് എംഎസ്എസ് നിലവാരത്തില്‍ ടാര്‍ ചെയ്യണം. വെണ്ണപ്ര പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് ഒരു മാസത്തിനകം സര്‍വേ…
Read More