വായിച്ചു വളരുക ക്വിസ് മത്സരം (29/06/2024 ) 29-ാമത് പി.എന്. പണിക്കര് അനുസ്മരണവും ദേശീയ വായനാദിന മാസാചരണത്തിന്റെയും ഭാഗമായി(29) രാവിലെ 10 ന് കാത്തോലിക്കേറ്റ് ഹയര് സെക്കന്ഡറി സ്കൂളില് ‘വായിച്ചു വളരുക ക്വിസ്മത്സരം 2024’ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്സില്, വിദ്യാഭ്യാസ വകുപ്പ്, ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പ്, പി.എന്. പണിക്കര് ഫൗണ്ടേഷന് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജൂണ് 30 ന് പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്ഡ് എഡിഎസ് ന്റെ നേതൃത്വത്തില് കിടപ്പ് രോഗികള്ക്കുള്ള പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജൂണ് 30 ന് പകല് 3.30 ന് ഇളകൊളളൂര് സെന്റ് ജോര്ജ് ഹൈസ്കൂള് ഓഡിറ്റോറിയത്തില് ജില്ലാ കളക്ടര് എസ്. പ്രേംകൃഷ്ണന് നിര്വഹിക്കും. വാര്ഡ് മെമ്പര് എം കെ മനോജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്.നവനീത്, കുടുംബശ്രീ ജില്ലാ…
Read More