പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/12/2024 )

വെറ്ററിനറി സര്‍ജന്‍ നിയമനം ജില്ലാവെറ്ററിനറി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനാകാം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  ഡിസംബര്‍  31ന് രാവിലെ 11 നാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. യോഗ്യത-ബി.വി.എസ.്‌സി ആന്‍ഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ :  0468 2322762. ഗ്രാമസഭ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജനുവരി രണ്ടുമുതല്‍ ഒമ്പത് വരെ. വാര്‍ഡിന്റെ  പേര്, തീയതി, സമയം, ഗ്രാമസഭകൂടുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. ചെറുകുളഞ്ഞി, ജനുവരി രണ്ട്, രാവിലെ 10.30, അഞ്ചാനി ക്നാനായ പളളി ഓഡിറ്റോറിയം. കരിമ്പനാംകുഴി, നാല്,  ഉച്ചയ്ക്ക് ശേഷം 2.30, ബംഗ്ലാകടവ് ന്യൂ യുപി സ്‌കൂള്‍. വലിയകുളം, മൂന്ന്,  രാവിലെ 10.30, വലിയകുളം സര്‍ക്കാര്‍ എല്‍പിഎസ് ഓഡിറ്റോറിയം. വടശ്ശേരിക്കര ടൗണ്‍, നാല്, രാവിലെ 10.30, കുമരംപേരൂര്‍ ഇഎ എല്‍പിഎസ് ബൗണ്ടറി, ഒമ്പത്, രാവിലെ 10.30, ബൗണ്ടറി എംആര്‍എസ് സ്‌കൂള്‍ പേഴുംപാറ, ആറ്,…

Read More