പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 27/07/2024 )

കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 29 ന് കുളനട വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതുതായി നിര്‍മിച്ച കെട്ടിടം  ജൂലൈ 29 ന് രാവിലെ 11.30ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും. .ആരോഗ്യ വനിതാ കുടുംബക്ഷേമ വകുപ്പ് മന്ത്രി  വീണാജോര്‍ജ്ജ്  അധ്യക്ഷത  വഹിക്കുന്ന ചടങ്ങില്‍. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, അടൂര്‍ ആര്‍ഡി ഒ വി ജയമോഹന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കും കര്‍ഷക ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭ കൃഷിഭവന്‍ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കും. ജൈവകൃഷി, വനിത കര്‍ഷക, എസ്സി കര്‍ഷകന്‍ /കര്‍ഷക, കുട്ടി കര്‍ഷകന്‍,…

Read More