പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (26/12/2024 )

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുറിഞ്ചാല്‍ മാത്തൂര്‍ പടി തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. 2025 മാര്‍ച്ച് 30 ന് ഉള്ളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ നീര്‍ച്ചാലുകളുടെയും ജനകീയ വീണ്ടെടുക്കല്‍ പൂര്‍ത്തിയാക്കും. 14-ാം വാര്‍ഡ് മെമ്പര്‍  എം ആര്‍ അനില്‍ കുമാര്‍ അധ്യക്ഷനായി. സോഷ്യല്‍ ഓഡിറ്റ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ് തദ്ദേശ സ്വയംഭരണ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ 600 രൂപ ദിവസവേതനാടിസ്ഥാനത്തില്‍…

Read More