പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/11/2024 )

ദേശീയ വിരവിമുക്ത ദിനം ഇന്ന് (നവംബര്‍ 26) ദേശീയ വിരവിമുക്ത ദിനമായ നവംബര്‍ 26 ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 11 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിനാണ് നല്‍കുക. ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യും. ഒന്നു മുതല്‍ രണ്ടുവയസ് വരെയുള്ള കുട്ടികള്‍ക്ക് അരഗുളികയും രണ്ടുമുതല്‍ മൂന്നുവയസ് വരെയുള്ള കുട്ടികള്‍ക്ക് ഒന്നുമാണ് വെള്ളത്തില്‍ അലിയിച്ച് കൊടുക്കേണ്ടത്. മൂന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. എല്ലാകുട്ടികളും ഗുളിക കഴിച്ചെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാതെ ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം, കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുക തുടങ്ങിയവ രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കിയേക്കാം. ആറുമാസത്തിലൊരിക്കല്‍ വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കുന്നത് പ്രതിരോധമാകും.ജില്ലാഭരണകൂടം,…

Read More