പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/12/2024 )

ക്രിസ്തുമസ് വിപണനമേള കുടുംബശ്രീ ജില്ലാമിഷന്റെ  നേതൃത്വത്തില്‍  ക്രിസ്തുമസ് പുതുവത്സര വിപണന മേള തുടങ്ങി. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ 28 വരെയുണ്ടാകും.   നഗരസഭ ചെയര്‍മാന്‍ റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില  അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ആദ്യ വില്‍പന നടത്തി. കേക്കുകള്‍, ജ്യൂസുകള്‍, ചിപ്സുകള്‍, സ്‌ക്വാഷുകള്‍, പലഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, വെളിച്ചെണ്ണ, സോപ്പ്,  ടോയ്ലറ്ററിസ്, പെര്‍ഫ്യൂമുകള്‍, നട്സുകള്‍, വനവിഭവങ്ങള്‍, മസാലപ്പൊടികള്‍, ചെറു ധാന്യങ്ങള്‍, തേന്‍, ഇരുമ്പ്ഉപകരണങ്ങള്‍ എന്നിവ ലഭ്യമാണ്. രാവിലെ 10 മുതല്‍ 8 വരെയാണ്  പ്രവര്‍ത്തനം. ക്രിസ്തുമസ് -പുതുവത്സരാഘോഷം; പരിശോധനാ സ്‌ക്വാഡിനെ നിയോഗിച്ചു ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളകളില്‍ വ്യാജമദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവയുടെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്‌ക്വാഡിനെ നിയോഗിച്ചു. രാത്രികാല പെട്രോളിംഗ് ശക്തമായി തുടരും.…

Read More