പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 24/07/2024 )

ക്വട്ടേഷന്‍ പത്തനംതിട്ട  ജില്ലയിലെ കോന്നി/ റാന്നി താലൂക്കുകളിലെ ആദിവാസി ഊരുകളില്‍ വാതില്‍പ്പടി വിതരണം നടത്തുന്നതിന് മൂന്നു ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം/ഫോര്‍ വീല്‍ ഡ്രൈവ് വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന്  വൈകിട്ട് അഞ്ചിന്  മുമ്പായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ഫോണ്‍:  8891568379, 0468-2222612 കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കൊടുമണ്‍  ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പര്‍മാരുടെയും  ഒഴിവുകളിലേക്ക്  സ്ഥിരനിയമനത്തിനു സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൊടുമണ്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന്…

Read More