പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 23/07/2024 )

പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം ഭിന്നശേഷിക്കാരായ സ്ത്രീ /പുരുഷന്‍, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ 0468 2325168. തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക് പത്തനംതിട്ട സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ എലിയറയ്ക്കല്‍ ഓഫീസ്, കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നഴ്സറി എന്നിവിടങ്ങളില്‍ നിന്നും ശാസ്ത്രീയമായി തയാറാക്കിയ നല്ലയിനം തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 8547603654, 889115639, 9497648524. ഡിജി കേരള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം രാജ്യത്തെ സംമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ലക്ഷ്യമിടുന്ന ‘ഡിജി കേരളം -സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി’ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. ജില്ലയിലെ…

Read More