പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/01/2025 )

തിരുവല്ല ആശുപത്രിയില്‍ ശുചിത്വ മിഷന്‍  ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രണ്ടേകാല്‍ കോടി രൂപ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുമായി ജില്ലാ ശുചിത്വ മിഷന്‍. ദിനംപ്രതി 225 കിലോ ലിറ്റര്‍ ശുദ്ധീകരണ ശേഷിയുളളതാണ് പ്ലാന്റ്. തിരുവല്ല നഗരസഭ അധ്യക്ഷ അനു ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് അവതരണ യോഗം ചേര്‍ന്നു. ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ വിനു, എഞ്ചിനിയര്‍ ഷീജാ ബി റാണി, അസിസ്റ്റന്റ് എഞ്ചിനിയര്‍  പി ആര്‍ അനുപമ , ക്ലീന്‍ സിറ്റി  മാനേജര്‍ ബി പി ബിജു എന്നിവര്‍ പങ്കെടുത്തു. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം റാന്നി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍…

Read More