പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/10/2023)

  വിദ്യാഭ്യാസ അവാര്‍ഡ്- 23 ജില്ലാതല വിതരണ ഉദ്ഘാടനം (21/10/2023) 2022-23 അധ്യയന വര്‍ഷം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനില്‍ , ബോര്‍ഡ് ഡയറക്ടര്‍മാരായ ടി.കെ ജേക്കബ്, വര്‍ഗീസ് ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.   കേരള ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് നടത്തി കേരളാ ബാങ്ക്, റവന്യൂ വകുപ്പുമായി ചേര്‍ന്ന് കോഴഞ്ചേരി താലൂക്കിലെ റവന്യൂ…

Read More