പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/10/2024 )

ജില്ലാതല പട്ടയമേള മാറ്റിവെച്ചു ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം  (ഒക്ടോബര്‍ 17) രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതിയ കെട്ടിടങ്ങള്‍  മന്ത്രി ആര്‍. ബിന്ദു 18ന് ഉദ്ഘാടനം ചെയ്യും വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതുതായി നിര്‍മിച്ച വര്‍ക്‌ഷോപ്, കാന്റീന്‍, ജിംനേഷ്യം, ഡ്രോയിംഗ് ഹാള്‍, രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പിക്കും. ക്യാമ്പസില്‍ രാവിലെ 11 നടക്കുന്ന ചടങ്ങില്‍ പ്രമോദ് നാരായണ്‍ എം. എല്‍. എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, മറ്റു ജനപ്രതിനിധികള്‍,  രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: ഡെപ്യൂട്ടി സ്പീക്കര്‍ സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം…

Read More