പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/11/2024 )

ഫെസ്ആപ് മുഖേന മസ്റ്ററിംഗ് എഎവൈ (മഞ്ഞകാര്‍ഡ്) പിഎച്ച് എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിംഗ് ഫെസ്ആപ് മുഖേന നടത്താം. നവംബര്‍ 20 ന് മുമ്പായി റേഷന്‍ കടകളില്‍ എത്തി അപ്‌ഡേഷന്‍ നടത്തണം. ഇതിനു സാധിക്കാത്തവര്‍ക്ക് ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും സൗകര്യമുണ്ട്. ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ ആവശ്യമാണ്.   നിയമസേവന അതോറിറ്റി അദാലത്ത്: 11583 കേസുകള്‍ തീര്‍പ്പാക്കി ജില്ലാ നിയമസേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാകോടതി സമുച്ചയത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ 11583 കോടതി കേസുകള്‍ തീര്‍പ്പാക്കി. 7,80,00,000 നഷ്ടപരിഹാരം വിധിച്ചു. 45,10,800 രൂപ ക്രിമിനല്‍കേസ് പിഴയും ഈടാക്കി. ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍, താലൂക്ക് അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. ജയകുമാര്‍ ജോണ്‍, നിയമസേവന അതോറിറ്റി സെക്രട്ടറി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/11/2024 )

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറിലെ തെറ്റ് തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്. ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടി മിഷന്‍, അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം. ഷംനാദ്, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു…

Read More