കരുതലും കൈത്താങ്ങും തുടരുന്നു:ജനപക്ഷ ഇടപെടലിന്റെ ഭാഗമാണ് അദാലത്തുകള്‍- മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ ഭാഗമാണ് അദാലത്തുകള്‍ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഭിക്കുന്നപരാതികള്‍ അദാലത്തിനുശേഷവും വിവിധതലങ്ങളില്‍ പരിശോധിച്ചാണ് പരിഹാരം ഉറപ്പാക്കുക. പൂര്‍ണ്ണമായും പരിഹരിക്കപ്പെടാത്തവ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തും. മന്ത്രിതലത്തിലും അഡീഷണല്‍ ചീഫ് സെക്രട്ടറി/ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതികളില്‍ ന്യായമായിഇടപെട്ട് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 32 മുന്‍ഗണന റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷനായി. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ…
Read More