പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/02/2025 )

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഫെബ്രുവരി 07) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഫെബ്രുവരി 07)  രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കലക്ടറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ. വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മിഷന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് മൂന്നാമത് നഗരനയ കൗണ്‍സില്‍ നടത്തിയത്. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറി എന്നിവരെ വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത് സ്റ്റുഡന്റ്സ് കൗണ്‍സില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കി. കില കണ്‍സള്‍ട്ടന്റ് ആന്റണി അഗസ്റ്റിന്‍ നേതൃത്വം നല്‍കി. നഗരസഭ പരിധിയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…

Read More