പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/02/2025 )

റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി എക്സ്സര്‍വീസ്‌കാരില്‍നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ : 260/2020) തസ്തികയിലേക്ക് 2022 ജനുവരി 20ന് (റാങ്ക് ലിസ്റ്റ് നമ്പര്‍ 39/2022/എസ്എസ് മൂന്ന്) നിലവില്‍വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665. റാങ്ക് പട്ടിക ഇല്ലാതായി ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (ബൈട്രാന്‍സ്ഫര്‍ എസ്എസ്എല്‍സിയും ലൈബ്രററി സയന്‍സ് സര്‍ട്ടിഫിക്കറ്റുമുളള ഉദ്യോഗാര്‍ഥികളില്‍നിന്ന്) കാറ്റഗറി നമ്പര്‍- 497/2020 തസ്തികയിലേക്ക് 2024  ഒക്ടോബര്‍ 29ന് നിലവില്‍വന്ന 1089/2024/എസ് എസ് മൂന്ന്  നമ്പര്‍ റാങ്ക് പട്ടിക, അതില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ നിയമനശിപാര്‍ശചെയ്തതോടെ പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നതായി  ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ്‌ഹെല്‍ത്ത് കെയര്‍…

Read More