സ്ത്രീകളിലെ അര്‍ബുദം: ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് (4) തുടക്കം ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(04) വൈകിട്ട് നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ നിര്‍വഹിക്കും. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം അമ്പിളി എന്നിവര്‍ മുഖ്യാതിഥികളാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ്, തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കും. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്യാന്‍സര്‍ ദിനമായ ഇന്ന് മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് കാമ്പയിന്‍. ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് കാമ്പയിന്റെ…
Read More