അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം- ജില്ലാ കലക്ടര്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംക്യഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു. പ്രത്യേക പദ്ധതികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സമയബന്ധിത ഇടപെടല്‍ ഉണ്ടാകണം. എഫ്എസ്ടിപി, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡബിള്‍ ചേമ്പേഴ്ഡ് ഇന്‍സിനെറേറ്റര്‍ സംബന്ധിച്ചവയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം കലക്ടര്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ മാലിന്യം മുക്തിക്കായി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഓര്‍മ്മിപ്പിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എ എസ് മായ, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ…
Read More